ജമ്മുകശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്ന് നേതാക്കള്‍ പിന്മാറണമെന്ന് കശ്മീര്‍ ഭരണകൂടം..!!

രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് കശ്മീര്‍ ഭരണകൂടം. ഇത് ഇവിടെ നിലനില്‍ക്കുന്ന സമാധാനത്തെയും സാധാരണ ജീവിതത്തിലേക്കുള്ള ക്രമാനുഗതമായ പുനസ്ഥാപനത്തെും സന്ദര്‍ശനം ബാധിക്കുമെന്നാണ് ഭരണകൂടം ഇന്നലെ ഇറക്കിയ നോട്ടീസില്‍ സൂചിപ്പിക്കുന്നത്.

താഴ്‌വാരയിലെ പല സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുടെ ലംഘനമായിരിക്കും രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനമെന്നും നോട്ടീസില്‍ ചൂണ്ടികാട്ടി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ താഴ്‌വര സന്ദര്‍ശിക്കാനിരിക്കെയാണ് പിന്മാറണമെന്നാവശ്യവുമായി നോട്ടീസ് ഇറക്കിയത്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ രാഹുലിനോടൊപ്പം ഉണ്ടാകും. കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*