ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി രവി ശാസ്ത്രി തുടരും. ഇത് മൂന്നാം തവണയാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്‍റെ പരിശീലകസ്ഥാനത്തെത്തുന്നത്. പരിശീലകസ്ഥാനത്തേക്കുള്ള അപേക്ഷകരില്‍ അവസാന ആറ് പേരുമായി നടത്തിയ അഭിമുഖത്തിനൊടുവില്‍ കപില്‍ ദേവ് അധ്യക്ഷനായ ക്രിക്കറ്റ് ഉപദേശക സമിതിയുടേതാണ് (സി.എ.സി)പ്രഖ്യാപനം.

കപിലിനെ കൂടാതെ അനുഷ്മാന്‍ ഗെയ്ക് വാദ്, ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി എന്നിവര്‍ കൂടി ഉള്‍പ്പെട്ടതാണ് ക്രിക്കറ്റ് ഉപദേശക സമിതി. അഭിമുഖത്തില്‍ രവിശാസ്ത്രിയ്ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചുവെന്ന് കപില്‍ദേവ് പറഞ്ഞു. നിലവില്‍ വിന്‍ഡീസ് പര്യടനത്തിലുള്ള ശാസ്ത്രി സ്‌കൈപ്പ് വഴിയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

ന്യൂസിലാന്റ് കോച്ച് മൈക്ക് ഹസന്‍, മുന്‍ ആസ്ട്രേലിയന്‍ ഓള്‍റൗണ്ടറും ശ്രീലങ്കയുടെ കോച്ചുമായ ടോം മൂഡി, എന്നിവര്‍ രവി ശാസ്ത്രിയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമായി. 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി. വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് ശാസ്ത്രി തന്നെ പരിശീലകസ്ഥാനത്ത് തുടരണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*