ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം; മുഖ്യമന്ത്രി..!!

ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ശുചീകരണം നല്ലതോതിൽ നടക്കുന്നുവെന്ന്  ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ  വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ക്യാമ്ബുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്ബുകളില്‍ ഉറപ്പാക്കണം. ക്യാമ്ബുകള്‍ വൃത്തിയായി ഇരിക്കാന്‍ നല്ല തോതിലുള്ള ശുചീകരണം വേണം. മഴക്കാലമായതിനാല്‍ ഹാളുകളിലും മറ്റും കഴിയുന്നവര്‍ക്ക് പരമാവധി പുതപ്പുകള്‍ പോലുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കണം.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്‍റെ സാധ്യതകള്‍ പരിശോധിച്ച്‌ വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണം. നല്ല തോതില്‍ ബീച്ചിംഗ് പൗഡര്‍ പോലുള്ള സാധനങ്ങള്‍ എത്തിക്കണം.

പഞ്ചായത്തുകളിലും വാര്‍ഡുകളിലും ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദേശമായി നല്‍കിയിട്ടുണ്ട്. വെള്ളം കയറി നാശമുണ്ടായ കടകളുടെ ശുചീകരണത്തിനും സഹായമെത്തിക്കണം. ചില ടൗണുകളിലാകെ വെള്ളം കയറി കടകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. വൃത്തിയാക്കാനുള്ള സഹായമുറപ്പാക്കുന്നവര്‍ക്കൊപ്പം ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കടക്കാര്‍ക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നല്‍കണം.

വീടുകള്‍ മാത്രമല്ല, കിണറുകള്‍ ശുചീകരിക്കാനുമുള്ള ഇടപെടല്‍ ആദ്യഘട്ടത്തില്‍തന്നെ വേണം. ജില്ലകളിലെ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയുണ്ടാവണം. വീടുകള്‍ നശിച്ചവര്‍ക്ക് ക്യാമ്ബുകള്‍ അവസാനിച്ചാലും വസിക്കാനായി കൂട്ടായ താമസസ്ഥലങ്ങള്‍ കളക്ടര്‍മാര്‍ കണ്ടെത്തണം. അത്തരം ക്യാമ്ബുകള്‍ക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണം. തകരാറിലായ വൈദ്യുതിബന്ധം അതിവേഗതയില്‍ പുനഃസ്ഥാപിക്കാന്‍ ശ്രദ്ധവേണം. റോഡിന്‍റെ തകര്‍ച്ച പരിഹരിക്കനും കഴിയാവുന്ന കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യണം.

പമ്ബ് ഹൗസുകള്‍ തകരാറിലായ സ്ഥലങ്ങളില്‍ കുടിവെള്ളവിതരണം, വെള്ളം ഇറങ്ങുന്ന മുറയ്ക്ക് വേഗം പുനഃസ്ഥാപിക്കാനാവണം. അതുവരെ ശുദ്ധജലം എത്തിക്കാന്‍ അടിയന്തര നടപടി വേണം. ക്യാമ്ബില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവിടെ താമസിക്കുന്നതായി കളക്ടര്‍മാര്‍ ഉറപ്പാക്കണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*