എഎസ്‌ഐയുടെ ആത്മഹത്യയില്‍ എസ്‌ഐക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

ആലുവയില്‍ എഎസ്‌ഐ പി സി ബാബുവിന്‍റെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ്‌ഐക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസില്‍ ആത്മഹത്യ പ്രവണത കൂടുന്നത് ആശങ്കാജനകമാണെന്നും ചെന്നിത്തല പറഞ്ഞു. എഎസ്‌ഐ ബാബുവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. ബുധനാഴ്ച പുലര്‍ച്ചെയാണ് എഎസ്‌ഐ ബാബു വീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് മുന്‍പ് സ്റ്റേഷന്‍ വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ എസ്‌ഐക്കെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്‍റെ ആത്മഹത്യ. ഈ സന്ദേശത്തില്‍ എസ്‌ഐ ആര്‍ രാജേഷ് കാരണമാണ് ജീവിതം വിട്ടു കളയുന്നതെന്നും സൂചിപ്പിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*