അച്ഛന്‍ ബലാത്സംഗം ചെയ്തു, അമ്മയുടെ സഹായത്തോടെ; പരാതിയുമായി 22കാരി പൊലീസില്‍..!!

കഴിഞ്ഞ 15 വര്‍ഷമായി അച്ഛന്‍ ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി പൊലീസില്‍. ലക്നൗക്ക് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്‍റെ ഇളയ സഹോദരിയെയും പീഡിപ്പിച്ചതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.

അമ്മയുടെ അനുവാദത്തോടെയായിരുന്നു പീഡനമെന്നും പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അമ്മയാണ് അച്ഛന് നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. 44കാരനായ പിതാവിനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടികളുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും സഹായിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടികളുടെ അച്ഛന്‍ ഒളിവിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*