മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അന്തരിച്ചു..!!

മുന്‍ ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. 66 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹത്തെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരും ഉന്നത ബി.ജെ.പി നേതാക്കളും ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്‌ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്സഭ തെര‍ഞ്ഞെടുപ്പിലടക്കം ജയ്റ്റ്‌ലി മത്സരിക്കാതിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനെന്ന നിലയിലാണ് ജെയ്റ്റ്‌ലി അറിയപ്പെട്ടത്. ആര്‍.എസ്.എസിലൂടെ കടന്നുവന്നവരായിരുന്നു ബി.ജെ.പിയിലെ ഭൂരിപക്ഷം നേതാക്കളും. എ.ബി.വി.പിയിലൂടെ കടന്നുവന്ന് പാര്‍ട്ടിയുടെ മുന്‍നിര നേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റ്‌ലിയുടേത്.

മുൻപ് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും നരേന്ദ്രമോദി മന്ത്രിസഭയിലാണ് ആദ്യമായി അരുൺ ജയ്റ്റ്‌ലി കേന്ദ്ര ധനകാര്യമന്ത്രി പദം അലങ്കരിക്കുന്നത്. എന്‍ഡിഎ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായും നിയമ മന്ത്രിയായും ചുമതലയേറ്റിരുന്നു .രാജ്യസഭാ നേതാവ് , പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചു. 2014ല്‍ ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അദ്ദേഹം നോര്‍ത്ത് സോണിലെ ബി.സി.സി.ഐയുടെ വൈസ് പ്രസിഡന്റായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*