Monthly Archives: August 2019

കാരുണ്യ പദ്ധതിയ്ക്ക് എതിരെ പരാതി..!!

സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് എതിരെ വ്യാപകപരാതി. ചികിത്സ നടത്തിയവര്‍ പുറത്ത് നിന്ന് വാങ്ങിയ മരുന്നിന്‍റെ തുക തിരിച്ചുകിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്നാണ് ആരോപണം. കോഴിക്കോട് നിന്നുമാണ് പരാതികള്‍ വന്നത്. ആശുപത്രിയില്‍ ഇല്ലാത്ത മരുന്നുകള്‍ പുറത്തുനിന്നു വാങ്ങണമെങ്കിലും മരുന്നിന്‍റെ തുക ആശുപത്രി വിടുമ്പോഴേക്കും രോഗിക്ക് തിരകെ നല്‍കണം. എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തുക ലഭിച്ചില്ലെങ്കില്‍ ഒരു മാസത്തിനകം തുക നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കുറെ വര്‍ഷങ്ങളായി മരുന്ന് വാങ്ങുന്നതിന് ചിലവാക്കുന്ന തുക തിരകെ കിട്ടുന്നില്ലെന്നാണ് പരാതി. പണം തിരികെ കിട്ടണമെങ്കിലും കടമ്പകള്‍ ഏറെ ...

Read More »

യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട സംഭവം; ഡ്രൈവർ കസ്റ്റഡിയിൽ

യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട ദീർഘദൂര സ്വകാര്യ ബസിന്‍റെ ഡ്രൈവർ കസ്റ്റഡിയിൽ. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെ പാറശ്ശാലയിലാണ് ഇറക്കിവിട്ടത്. നഗരത്തിലേക്ക് കടക്കാൻ അനുമതി ഇല്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. ബംഗളൂരു-തിരുവനന്തപുരം സർവീസ് നടത്തിയ മാജിക് എക്സ്പ്രസിലെ ജീവനക്കാരാണ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടത്. ഇന്ന് രാവിലെ എട്ട് മണിക്ക് തമ്പാനൂരില്‍ എത്തേണ്ട സ്വകാര്യ ബസ് ഒരുമണിക്കാണ് പാറശാലയില്‍ എത്തിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടേണ്ട ബസ്, ശനിയാഴ്ച പുലർച്ചെയാണ് ബംഗളൂരുവിൽ നിന്നും തിരിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

Read More »

എന്‍.ആര്‍.സി നടപ്പാക്കിയതില്‍ ബി.ജെ.പി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്

അസം പൗരത്വപട്ടികയുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ നിരവധി ഇന്ത്യക്കാര്‍ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. ബി.ജെ.പിയുടെ വിജയത്തിന് വലിയൊരളവില്‍ കാരണക്കാരായ ബംഗാളി ഹിന്ദുക്കളിലെ വലിയൊരു വിഭാഗം പേരും പട്ടികയ്ക്ക് പുറത്തായി. വിഷയത്തില്‍ ബി.ജെ.പിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് എന്‍.ആര്‍.സി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെന്നും എന്നാല്‍ അതിലെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി കോണ്‍ഗ്രസ് പിന്‍മാറുകയായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. എന്നാല്‍ ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ ബി.ജെ.പി മൊത്തത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ പട്ടികയില്‍ നിന്നു പുറത്തായ ആളുകളാണ് ബി.ജെ.പിയെ വോട്ട് ...

Read More »

കൊങ്കണ്‍ പാതയിലൂടെ ട്രെയിനുകള്‍ ഓടിത്തുടങ്ങി.

മണ്ണിടിഞ്ഞ് പാളത്തില്‍ വീണതിനെ തുടര്‍ന്ന് ഒമ്ബത്ദിവസമായി ഗതാഗതം തടസപ്പെട്ട കൊങ്കണ്‍ പാതയിലൂടെ വണ്ടികള്‍ ഓടിത്തുടങ്ങി. വൈകിട്ട് 4.20ഓടെ നിസാമുദ്ദീന്‍ – എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഇതുവഴി കടത്തിവിട്ടു. തുടര്‍ന്ന് മറ്റു വണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെ തിരുവനന്തപുരം – മുംബൈ സിഎസ്ടി നേത്രാവതി എക്‌സ്പ്രസ് ഈ പാതയിലൂടെ ഓടിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.  കഴിഞ്ഞ 23ന് ട്രാക്കില്‍ വീണ ചെളി നീക്കി ഏതാനും ട്രെയിനുകള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ രാത്രിയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. പാളം ...

Read More »

ഓണക്കാലത്ത് പ്ലാസ്റ്റികിന്‍റെ ഉപയോഗം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റികിന്‍റെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണം. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വിനാശകരമായ ആഘാതമുണ്ടാക്കുമെന്നും മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് നിലവിലുള്ള രീതികള്‍ മാറ്റാന്‍ എല്ലാവരും തയ്യാറാകണം. രണ്ടു പ്രളയം കഴിഞ്ഞപ്പോള്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് മണ്ണിനടിയില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും പുറത്തുവന്നതെന്ന് നമുക്കറിയാം. നമ്മുടെ മണ്ണിനെയും ജലസ്രോതസ്സുകളെയും പ്ലാസ്റ്റിക് എന്തുമാത്രം മലിനമാക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നാം ഉപയോഗരീതി മാറ്റിയാല്‍ മാലിന്യമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്‍റെ ...

Read More »

ലോക്​നാഥ്​ ബെഹ്​റയെ പോലെ പരാജിതനായ ഒരു ഡി.ജി.പി ഉണ്ടായിട്ടി​ല്ല; കെ.മുരളീധരന്‍..!!

കേരളത്തി​ന്‍റെ ചരിത്രത്തില്‍ ലോക്​നാഥ്​ ബെഹ്​റയെ പോലെ പരാജിതനായ ഒരു ഡി.ജി.പി ഉണ്ടായിട്ടി​ല്ലെന്ന്​ കെ.മുരളീധരന്‍ എം.പി. ബെഹ്​റ സി.പി.എമ്മി​ന്‍റെ ചട്ടുകമായാണ്​ പ്രവര്‍ത്തിക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ബെഹ്​റ പറയുന്ന വാക്കിന്​ ഒരുവിലയുമില്ല. സി.പി.എം പറയുന്നതിനടിയില്‍ ഒപ്പുവെക്കുന്ന ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. പൊലീസ്​ ഇന്ന്​ ആരുടെയും നിയന്ത്രണത്തിലല്ല. ഇന്നത്തെ ക്രിമനല്‍ നാളത്തെ പൊലീസ്​ എന്നതാണ്​ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ബ്രാഞ്ച്​ സെക്രട്ടറിയേക്കാള്‍ തരംതാഴ്​ന്ന പ്രവര്‍ത്തികളാണ്​ ബെഹ്​റയുടേത്​. ഡി.ജി.പിക്കെതിരെ പ്രസ്​താവന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കുന്ന സര്‍ക്കാര്‍ തനിക്കെതിരെയും കേസെടുക്കണമെന്ന്​ മുരളീധരന്‍ പറഞ്ഞു.

Read More »

എല്‍.ഡി.എഫ് പാലായില്‍ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു.

പാലായിലെ എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ജോസ് ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ ബോണസാണെന്ന് പത്രിക സമര്‍പ്പിച്ച ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു. കെട്ടിവെയ്ക്കാനുള്ള പണം ഓട്ടോ തൊഴിലാളികൾ കൈമാറി. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനത്തിലും പങ്കെടുത്തു. രാവിലെ ളാലം സെന്റ് മേരീസ് പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം പാലാ ജനറൽ ആശുപത്രി പരിസരത്ത് കടകളിലും മറ്റും കയറി വോട്ട് ചോദിച്ചായിരുന്നു മാണി സി കാപ്പൻ ...

Read More »

ഇന്ത്യാ വിരുദ്ധ സന്ദേശമെത്തിയത് പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന്

കൊല്ലം കലക്ട്രേറ്റ് കണ്‍ട്രോള്‍ റൂമിലെ മൊബൈല്‍ നമ്പറിലേയ്ക്ക് ഇന്ത്യാ വിരുദ്ധ വാട്‌സാപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണെന്ന് സ്ഥീരീകരിച്ചു. കൊല്ലം വെസ്റ്റ് പോലീസ് ഐ.ടി ആക്റ്റ് പ്രകാരം കേസെടുത്ത് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കറാച്ചിയാണ് സന്ദേശത്തിന്‍റെ ഉറവിടമെന്ന് കണ്ടെത്തിയത്. സന്ദേശം മറ്റൊരു രാജ്യത്ത് നിന്നായതിനാല്‍ അന്വേഷണം റോ, ഇൻ്റർപോൾ തുടങ്ങിയ ഏജന്‍സികള്‍ ഏറ്റെടുക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഹിന്ദിയും ഉര്‍ദുവും കലര്‍ന്ന ഭാഷ ഇംഗ്ലീഷിലാക്കിയ സന്ദേശമെത്തിയത്. പാക് ചാര സംഘടനയ്ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ വിശദമായ ...

Read More »

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് പൂര്‍ണ നിരോധനം..!!

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രചാരണങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിങ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്. കൂടാതെ പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്‍റെ പൂര്‍ണ വിവരങ്ങള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരിപാടി കഴിഞ്ഞാല്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ബോര്‍ഡുകള്‍ മാറ്റാത്തപക്ഷം പിഴയീടാക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമലംഘനം തുടരുകയാണെങ്കില്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. പിവിസി ഫ്‌ളക്‌സില്‍ ഇനിയും പ്രിന്റിങ് തുടരുകയാണെങ്കില്‍ ...

Read More »

കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം; മരണം ഇരുപത്തിരണ്ടായി..!!

മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിർപൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾക്കൊപ്പം ദുരന്തനിവാരണ സേനയുടെ യൂണിറ്റിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഫാക്ടറിക്ക് അടുത്ത് ആശുപത്രിയില്ലാത്തത് രക്ഷാപ്രവ‍ർത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഷിർപൂരിലെ വഗാഡി ഗ്രാമത്തിലുളള ഫാക്ടറിയിൽ രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച ബോയിലറിന്‍റെ അടുത്ത് കൂടുതൽ പേർ ജോലിക്കുണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാൽ സമീപത്തെ ആറു ഗ്രാമങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. തൊഴിലാളികളുടെ ...

Read More »