വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി; വൈദികന്‍ അറസ്റ്റില്‍..!!

ആറു മാസമായി നിരവധി വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ വൈദികനെ പള്ളുരുത്തി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ ഹോമിലെ കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. ശനിയാഴ്ച രാത്രി ഇയാളുടെ ശല്യം രൂക്ഷമായതോടെ എട്ട് കുട്ടികള്‍ ഹോമില്‍ നിന്നു രക്ഷപ്പെട്ടു. ഒരു കുട്ടി ചേര്‍ത്തലയിലെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.

പെരുമ്ബടപ്പ് സേക്രഡ് ഹാര്‍ട്ട് ബോയ്സ് ഹോമിലെ ഡയറക്ടര്‍ ഫാ. ജെറി എന്ന ജോര്‍ജ് (40) ആണ് അറസ്റ്റിലായത്. രാത്രി തന്നെ വൈദികനെ പൊലീസ് അറസ്റ്റു ചെയ്തു. പത്തോളം കുട്ടികള്‍ പീഡനത്തി​ന് ഇരയായിട്ടുണ്ട്​. കൂടുതല്‍ കുട്ടികള്‍ ചൂഷണത്തിന് വിധേയമായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് രാത്രി മുതല്‍ കുട്ടികളെ ഇയാള്‍ പീഡി​പ്പി​ച്ചു തുടങ്ങി​യതാണ്. കോടതിയില്‍ ഹാജരാക്കിയ വൈദികനെ റിമാന്‍ഡ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*