വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും ഉയർത്താൻ നീക്കം..!!

സംസ്ഥാനത്ത് വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും ഉയർത്താൻ നീക്കം. വൈദ്യുതി നിരക്ക് ഇനത്തിൽ ചെലവ് വർദ്ധിക്കുമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. അധിക ചെലവ് കണക്കാക്കിയ ശേഷം ജല അതോറിറ്റി സർക്കാരിനെ സമീപിക്കും.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ വിവിധ കോണിൽ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജനങ്ങൾക്ക് വീണ്ടും അധികഭാരം ഏൽപ്പിക്കുന്നതാണ് വെള്ളക്കരം ഉയർത്താനുള്ള സർക്കാരിന്റെ നീക്കം.

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതോടെ ജല അതോറിറ്റിയുടെ ചിലവ് വർദ്ധിക്കുമെന്നാണ് നിരക്ക് കൂട്ടാൻ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. അധിക ചെലവ് കണക്കാക്കിയ ശേഷം സർക്കാരിനെ സമീപിക്കാനാണ് ജല അതോറിറ്റിയുടെ തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*