വൈദ്യുതി നിയന്ത്രണം ജനദ്രോഹ നടപടിയെന്ന്​ രമേശ് ചെന്നിത്തല..!!

സംസ്ഥാനത്ത്​ വൈദ്യുതി ചാര്‍ജ് വര്‍ധനക്ക്​ പുറമെ ലോഡ്​ ഷെഡിങ്​ ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേന്ദ്രത്തില്‍നിന്ന് അധികമായി വൈദ്യുതി സംഘടിപ്പിച്ചും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങിയും ലോഡ്​ ഷെഡിങ്​ ഒഴിവാക്കണം.

ഇത്തരം നടപടികള്‍ സ്വീകിക്കാതെ ലോഡ് ഷെഡിങ്ങിലേക്ക്​ ​പോകുന്നത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും രമേശ്​ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡാമുകളില്‍ വെള്ളം സൂക്ഷിക്കാത്തതുകൊണ്ടാണ്​ മഴകുറവായതോടെ സംസ്ഥാനം പ്രതിസന്ധിയിലായത്​.

കഴിഞ്ഞ വര്‍ഷം ഡാമുകള്‍ പൂര്‍ണമായും നിറഞ്ഞിട്ടും യഥാസമയം ഡാമുകള്‍ തുറന്ന് അധികജലം ഒഴുക്കിക്കളയാത്തതാണ് മഹാപ്രളയത്തിന് കാരണമായത്. കാലവസ്ഥ നിരീക്ഷിച്ച്‌, ഡാമുകളിലെ വെള്ളം ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*