യു.പിയില്‍ യുവാവിനും പിതാവിനും ജനക്കൂട്ടത്തിന്‍റെ മര്‍ദനം; മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു..!!

യു.പിയിലെ ഔട്ട ഗ്രാമത്തില്‍ യുവാവിനും പിതാവിനും ജനക്കൂട്ടത്തിന്‍റെ മര്‍ദനം. പവന്‍ ഗൗണ്ട എന്നയാളെയും പിതാവിനെയുമാണ് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. പവന്‍ തന്‍റെ സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പിതാവിനെയും പിടികൂടി.

ഇരുവരെയും മരത്തില്‍കെട്ടി മര്‍ദിക്കുകയായിരുന്നു. ഇരുവരെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്.

സംഭവം അന്വേഷിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രയാഗ് രാജ് എസ്.പി ദീപേന്ദര്‍ നാഥ് ചൗദരി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*