യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം; സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വീ​ണ്ടും കെ​എ​സ്‌​യു പ്ര​തി​ഷേ​ധം..!!

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​നെ​ത്തു​ട​ര്‍​ന്നു​ള്ള സ​മ​ര​ങ്ങ​ള്‍ ഇ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ല്‍ അ​ര​ങ്ങേ​റി. കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ചു.

വ​നി​ത പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കെ​എ​സ്‌​യു മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​രെ ഉ​പ​രോ​ധി​ക്കാ​ന്‍ നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റു മ​ന്ത്രി​മാ​ര്‍​ക്കും പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*