യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: പ്രതികൾ ഒളിവിലെന്ന് പൊലീസ്..!!

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് എഫ്‌ഐആര്‍. അഖിലിന്‍റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

കേസിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ഇവരുടെ ബന്ധുവീടുകളില്‍ നടത്തിയ പരിശോധനയിലും പ്രതികളെ കണ്ടുപിടിക്കാനായില്ല. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ് കേസിലെ പ്രതികള്‍. അതേസമയം പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നസീമിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായാണ് ആക്ഷേപം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*