സോന്‍ഭദ്ര വെടിവെയ്പ്പില്‍ 29 പേരെ അറസ്റ്റ് ചെയ്തതായി യോഗി ആദിത്യനാഥ്..!!

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയിലുണ്ടായ വെടിവെയ്പ്പില്‍ 29 പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോന്‍ഭദ്ര വെടിവെയ്പ്പുമായി ബന്ധപ്പെട്ട നാല് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേക സമിതി രൂപീകരിച്ചു.

1955 മുതലുള്ള ഭൂമി ഇടപാടുകളില്‍ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഭൂമി തര്‍ക്കത്തിന്‍റെ പേരില്‍ ഏറ്റുമുട്ടല്‍ നടന്നത്.
ഏറ്റുമുട്ടലില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*