സമൂഹമാദ്ധ്യമ സൈറ്റുകളില്‍ നേരിട്ട സെര്‍വര്‍ തകരാറുകള്‍ പരിഹരിച്ചു..!!

സമൂഹമാദ്ധ്യമ സൈറ്റുകളായ ഫേയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക നേരിട്ട സെര്‍വര്‍ തകരാറുകള്‍ പരിഹരിച്ചു. ഫേയ്‌സ്ബുക്ക് പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് ട്വീറ്ററിലൂടെ അറിയിച്ചത്. സെര്‍വര്‍ തകരാര്‍ കാരണമാണ് ചില ഫയലുകള്‍ അപ്‌ലോഡ് ചെയുന്നതിലും അയക്കുന്നതിലും ബുദ്ധിമുട്ടുണ്ടായതെന്ന് ഫേയ്‌സ്ബുക്കിന്റെ വിശദീകരണം.

ഇപ്പോള്‍ നൂറ് ശതമാനം പ്രവര്‍ത്തന യോഗ്യമായെന്നും ട്വീറ്റിലുണ്ട്. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രവര്‍ത്തനം നിലച്ചത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഫോട്ടോകളും വീഡിയോകളും കാണാനാകുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഏറ്റവുമധികം ആളുകള്‍ മെസേജിംഗിനായി ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പില്‍ അറ്റാച്ച്‌മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*