സഭയില്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധി..!!

കര്‍ണാടക വിഷയത്തില്‍ ലോക്‌സഭയില്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദി ബി.ജെ.പിയാണെന്ന് ആരോപിച്ചായിരുന്നു സഭയില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. 17 ആമത് ലോക്‌സഭയില്‍ ആദ്യമായാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുല്‍ സഭയിലെത്തിയത്.

ആ സമയം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കര്‍ണാടക വിഷയം സഭയില്‍ ഉന്നയിക്കുകയായിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പിക്കാര്‍ വേട്ടയാടിയെന്നും കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നതെന്നും രഞ്ജന്‍ ചൗധരി ആരോപിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*