ശബരിമല; നിലയ്ക്കലില്‍ ഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞു..!!

ശബരിമലയില്‍ നെയിംപ്ലേറ്റില്ലാത്ത പോലീസുകാരെ ജോലിക്കായി നിയോഗിച്ചത് അവ ഇളകിപ്പോകുമെന്ന് കരുതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. നെയിം പ്ലേറ്റ് ഇല്ലാത പോലീസുകാരെ നിയോഗിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്. അതിനിടെ ചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലില്‍ ഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതിക്ക് കൈമാറി.  അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എതിര്‍കക്ഷികള്‍ക്ക് പോലീസുകാരുടെ വിശദാംശങ്ങള്‍ നല്കാനാവില്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*