റാഗിങ്ങിനെതിരെ കര്‍ശന നിര്‍ദേശവുമായി യു.ജി.സി..!!

കോളേജുകളില്‍ റാഗിങ്ങ്‌ വിരുദ്ധ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കുവാനും സിസി ടിവി ക്യാമറകളടക്കമുള്ള മുഴുവന്‍ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കാനും യുജിസിയുടെ കര്‍ശന നിര്‍ദേശം. കോളേജ് അധികൃതര്‍ സ്വീകരിക്കുന്ന നടപടികളും മുന്നറിയിപ്പുകളും അതാത് കോളേജുകളുടെ വെബ്‌സൈറ്റുകളില്‍ വ്യക്തമാക്കണമെന്നും ബ്രോഷറുകളിലും ബുക്ക്‌ലെറ്റുകളിലും ഇവ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

സെമിനാറുകളിലൂടെയും വര്‍ക്ക്‌ഷോപ്പുകളിലൂടെയും റാഗിങ്ങിനെതിരെയുള്ള ബോധവല്‍ക്കരണം ശക്തമാക്കണം. രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഇക്കാര്യം വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുകയും വേണം.
റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാകുന്നവരെ ഒരു കാരണവശാലും സംരക്ഷിക്കരുതെന്നും ഇവരെ തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ക്യാമ്പസില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 18001805522 എന്നതാണ് നാഷണല്‍ ആന്റി റാഗിങ്ങ്‌ സമിതിയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*