പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്..!!

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ക്വിക്ക് എഡിറ്റ് മീഡിയാ ഷോട്ട്കട്ട് എന്ന ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പില്‍ ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യുന്നതിനായുള്ള ഫീച്ചറാണ് ഇതെന്ന് വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പുതിയ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളായി ലഭിക്കുന്ന മീഡിയാ ഫയലുകള്‍ വളരെ എളുപ്പം എഡിറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാവില്ലെന്നും വാബീറ്റാ ഇന്‍ഫോ പറയുന്നു. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവുമെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*