പശുക്കള്‍ ചത്തു: ഉത്തര്‍പ്രദേശില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍..!!

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയിലെ പശുക്കള്‍ ചത്ത സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മിര്‍സാപുരിലേയും അയോധ്യയിലേയും ഗോശാലകളിലെ 71 പശുക്കളാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ചത്തത്.

അയോധ്യയിലെ ഗോശാലകളില്‍ പശുക്കളുടെ ജഡം അനാഥമായി കിടക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി. ഗോശാലകള്‍ ശരിയായ വിധം സംരക്ഷിച്ചില്ലെങ്കില്‍ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജില്ലാ മജിസ്ട്രേറ്റുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*