പശുമോഷണം ആരോപിച്ച് മൂന്ന് പേരെ അടിച്ചു കൊന്നു..!!

ബീഹാറിലെ സരണ്‍ ജില്ലയില്‍ പശുമോഷണം ആരോപിച്ച് മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. മൂന്ന് പേരും അവശരാകുന്നത് വരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. സരണ്‍ ജില്ലിയിലെ ബനിയന്‍പൂരിലായിരുന്നു സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പിക്കപ്പ് വാനില്‍ എത്തിയ ഇവര്‍ പശുവിനെ മോഷ്ടിക്കാന്‍ വന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം വാഹനം തടഞ്ഞത്.

വാഹനത്തിലുണ്ടായിരുന്നവരെ പിടിച്ചിറക്കി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു. മൂന്നുപേരും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ചപ്ര പൊലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ പൊലീസുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*