നിപ; ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും..!!

നിപ അതിജീവിച്ച എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവ് നാളെ ആശുപത്രി വിടും. യുവാവിന്‍റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇയാളെ ചികിത്സിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ് നാലിനാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നത്. 53 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് യുവാവ് നാളെ വീട്ടിലേക്ക് മടങ്ങുന്നത്.

ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇൻഡക്സ് സാമ്പിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകാനായത് രോഗബാധ തടയുന്നതിന് സഹായകമായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*