നെട്ടൂര്‍ കൊലപാതകം; പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അര്‍ജുന്‍റെ അമ്മ..!!

നെട്ടൂരില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്​ത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കൊല്ലപ്പെട്ട അര്‍ജുന്‍റെ അമ്മ സിന്ധു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. കേസിന്‍റെ അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സിയെ ഏല്‍പിക്കണമെന്നും സിന്ധു ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ പിടിയിലായ നാലു പ്രതികളെ എറണാകുളം ജ്യുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.അര്‍ജുന്‍റെ സുഹൃത്തുക്കളായ റോണി, നിബിന്‍ , അനന്തു, അജയന്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പതിനെട്ട് വയസ്സ് തികയാത്ത പ്രതികളില്‍ ഒരാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*