നെടുങ്കണ്ടം കസ്റ്റഡി മരണം; മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാന്‍ തീരുമാനം..!!

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനം. സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ ആണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് ആര്‍.ഡി.ഒയ്ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഏഴ് പൊലീസുകാര്‍ ആണ് പ്രതികളായുള്ളത്. അതേസമയം നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ജയില്‍ അധികൃതരുടെ വാദം തെറ്റെന്ന് സ്ഥിരീകരിക്കുന്ന മൊഴി പുറത്ത്. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

മരണം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് രാജ് കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും പൊലീസിന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് രാജ്കുമാര്‍ മരിച്ചതെന്നതായിരുന്നു ജയില്‍ അധികൃതരുടെ വാദം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*