മഴ കനത്തു; കോഴിക്കോട് ന​ഗ​രം വെ​ള്ള​ത്തി​ല്‍..!!

ഒ​റ്റ​മ​ഴ​യി​ല്‍ കോഴിക്കോട് ന​ഗ​രം വെ​ള്ള​ത്തി​ല്‍. മാ​വൂ​ര്‍​റോ​ഡ്, പു​തി​യ ​ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​രം, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ട്ടോ​ളം ഉ​യ​ര​ത്തി​ലാ​ണ് വെ​ള്ളം​ കെ​ട്ടി​കി​ട​ന്ന​ത്. പുലര്‍ച്ചെ മുതലാണ് ജില്ലയുടെ വിവിധ മേഖലകളില്‍ മ​ഴ ശ​ക്തി​ പ്രാ​പി​ച്ച​ത്. അ​ര​മ​ണി​ക്കൂ​ര്‍ തു​ട​ര്‍​ച്ച​യാ​യി മ​ഴ​പെ​യ്ത​തോ​ടെ നഗരം വെള്ളക്കെട്ടിലായി.

സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ പ​ല ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. മാ​വൂ​ര്‍ ​റോ​ഡി​ലെ ക​ട​ക​ളി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. വ​ലി​യ വാ​ഹ​ന​ങ്ങ​ള​ല്ലാ​തെ ഓ​ട്ടോ​റി​ക്ഷ​കള്‍ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ കൂ​ടി പോ​ലും പോ​കാന്‍ പ​റ്റാ​ത്ത വി​ധം വെ​ള്ള​മു​യ​ര്‍​ന്നി​രു​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*