ലോകകപ്പ് സെമി; ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു.

ലോകകപ്പ് ക്രിക്കറ്റിന്‍റെ സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് മത്സരം. സ്പിന്നർ കുൽദീപ് യാദവിന് പകരക്കാരനായി യൂസ് വേന്ദ്ര ചാഹലിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ലോകകപ്പിലെ ആകെയുള്ള 9 മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ തോൽവിയറിഞ്ഞത്. ഏഴ് മത്സരങ്ങളിൽ ജയിച്ചപ്പോൾ ഒരു മത്സരം മഴ മുടക്കി. എന്നാൽ ന്യൂസിലൻഡാവട്ടെ 9 മത്സരങ്ങളിൽ അഞ്ച് മത്സരത്തിൽ മാത്രമാണ് ജയിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*