ലോകകപ്പിന് ശേഷം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ട്..!!

പന്ത്രണ്ടാം ലോകകപ്പിലെ അവസാന മത്സരത്തോടെ മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം ധോണി വിരമിക്കാന്‍ സാധ്യതയുണ്ടെന്നും ക്യാപ്റ്റന്‍ സ്ഥാനം രാജി വച്ചത് പോലെ പെട്ടന്നാകും വിരമിക്കല്‍ പ്രഖ്യാപനമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായാണ് വാര്‍ത്ത.

സെമി വിജയിച്ച്‌ ഫൈനല്‍ മത്സരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ യാത്രയയപ്പിനുള്ള വേദി കൂടിയായി ലോഡ്സ് മാറും. എന്നാല്‍‍, ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത കഴമ്ബില്ലാത്തതാണെന്നും ഔദ്യോഗിക വിശദീകരണം ഈ വിഷയത്തില്‍ ലഭിച്ചിട്ടില്ലെന്നു൦ വാര്‍ത്തകളുണ്ട്. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച്‌ സെലക്ഷന്‍ കമ്മറ്റിയോ ടീം മാനേജ്മെന്‍റോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*