കുറഞ്ഞ പൈസക്ക് വരിക്കാരെ ചേര്‍ക്കാന്‍ നെറ്റ്ഫ്ളിക്സ്..!!

ഇന്ത്യയില്‍ കുറഞ്ഞ പൈസക്ക് വരിക്കാരെ ചേര്‍ക്കാന്‍ പദ്ധതിയുമായി ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തെ വമ്പന്മാരായ നെറ്റ്ഫ്ളിക്സ്. മാസത്തില്‍ 250 രൂപക്ക് സ്ട്രീമിങ് സാധ്യമാക്കാനാണ് നെറ്റ്ഫ്ളിക്സ് ആലോചിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് കമ്പനിയുടെ ഈ നീക്കം.

വരിക്കാരെ ആകര്‍ഷിക്കാനും ആമസോണും ഹോട്ട്സ്റ്റാറും ഉള്‍പ്പെടെയുള്ള മറ്റു കമ്പനികളെ നേരിടാനുമാണ് നെറ്റ്ഫ്ളിക്‌സിന്‍റെ പദ്ധതി. നീണ്ട കാലത്തെ പരീക്ഷണത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇങ്ങനെയൊരു പദ്ധതിയുമായി എത്തുന്നത്. എന്നാല്‍ എന്ന് മുതല്‍ ഈ പ്ലാന്‍ നടപ്പിലാക്കും എന്ന് പറയുന്നില്ല. നിലവില്‍ മൂന്ന് മാസത്തെ പ്ലാനാണ് നെറ്റ്ഫ്ളിക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 500 മുതല്‍ 800 രൂപ വരെയാണ് വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*