ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി വിവാദം..!!

ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി പുതിയ വിവാദം. രാഹുൽ ഗാന്ധിക്ക് വേണ്ടി പാര്‍ലമെന്‍റിലെ മുൻ നിരയിൽ സീറ്റ് ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ നിഷേധിച്ചെന്നുമാണ് ആരോപണം. എന്നാൽ സീറ്റ് ആവശ്യപ്പെട്ടെന്ന കാര്യം ശരിയല്ലെന്നാണ് കോൺഗ്രസ് ഔദ്യോഗികമായി വിശദീകരിക്കുന്നത്.

സോണിയാ ഗാന്ധിക്കൊപ്പം മുൻനിരയിലായിരുന്നു ഇത് വരെ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം. പുതിയ ക്രമപ്രകാരം ലോക്സഭാ കക്ഷിനേതാവ് അതിര്‍ ര‍ഞ്ജൻ ചൗധരിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും ആണ് ഇരിപ്പിടം ഉള്ളത് .

രാഹുൽ ഗാന്ധിക്ക് വേണ്ടി മുൻനിരയിൽ കോൺഗ്രസ് ഇരിപ്പിടം ആവശ്യപ്പെട്ടെന്നും അത് സര്‍ക്കാര്‍ നിഷേധിച്ചെന്നും വാര്‍ത്തയായതോടെ അങ്ങനെ ഒന്നില്ലെന്ന വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*