കിളിമാനൂരില്‍ ദളിത് കുടുംബത്തിന് ക്രൂര മര്‍ദനം..!!

കിളിമാനൂരില്‍ ദളിത് കുടുംബത്തിന് നേരെ ആക്രമണം. പ്രദേശവാസികളായ ചിലരാണ് വീട് കയറി ആക്രമിക്കുകയും സ്ത്രീകളടക്കമുള്ളവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം വീട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കിളിമാനൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ തങ്ങളെ ആക്രമിച്ചവരുടെ പേരുവിവരങ്ങളടക്കം പൊലീസിന് പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. കിളിമാനൂര്‍ കാട്ടുമ്പുറം മൂര്‍ത്തിക്കാവ് സ്വദേശികളായ സരസ്വതി-പ്രകാശന്‍ ദമ്പതികളുടെ മകന്‍ തമ്പുരുവിനെ പ്രദേശവാസികളായ അഞ്ച് പേര്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.

ജൂലൈ 7 ന് പ്രദേശവാസികളായ അഞ്ച് പേര്‍ മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തമ്പുരുവിനെ അകാരണമായി മര്‍ദിക്കുകയായിരുന്നു. ഇതിന് ശേഷം പരാതിയുമായി അക്രമികളിലൊരാളുടെ അച്ഛന്‍റെ കടയിലെത്തിയ തമ്പുരുവിനെ അക്രമി സംഘം വീണ്ടുമെത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ തമ്പുരു രക്ഷപ്പെട്ട് ഓടി വീട്ടിലെത്തിയെത്തി. എന്നാല്‍ അക്രമികള്‍ പിന്നാലെ വന്ന് തങ്ങളേയും മര്‍ദിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*