കാരുണ്യ സൗജന്യ ചികിത്സ പദ്ധതി 2020 മാര്‍ച്ച് 31 വരെ നീട്ടി..!!

കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇത് അറിയിച്ചത്. നിലവില്‍ കാരുണ്യ പദ്ധതിയില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന ആരുടെയും ചികിത്സ മുടങ്ങിയിട്ടില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ ഉത്തരവെന്നും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ബനവലന്റ് പദ്ധതി അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ജൂണ്‍ 30നാണ് കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കിയത്. ഇതോടെ നിരവധി രോഗികള്‍ ചികിത്സ സഹായം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് ചികിത്സാ സഹായം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*