കനത്ത മഴ; നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 88 ആയി..!!

നേപ്പാളില്‍ കനത്ത മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതുവരെ മഴയിലും വെള്ളപ്പൊക്കത്തിലുമായി മരിച്ചവരുടെ എണ്ണം 88 ആയി. 32 പേരെ കാണാതായിട്ടുമുണ്ട്. 16,520 ലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ബാരാ ജില്ലയില്‍ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്.

2500ലധികം പേരെ ഇതിനോടകം രക്ഷപ്പെടുത്തി കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വര്‍, ബല്‍ഖു എന്നീ മേഖലകള്‍ വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*