ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍..!!

ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കരുമ്പുകോണം സ്വദേശി ശരത് ലാല്‍ ആണ് മ്യൂസിയം പൊലീസിലെ സിറ്റി ഷാഡോ ടീമിന്‍റെ പിടിയിലായത്. നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഭീഷണി സഹിക്കാതെ യുവതി പൊലീസില്‍ പരാതിനല്‍കി. ഇതോടെ ഒളിവില്‍പോയ പ്രതിയെ കാട്ടാക്കടയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചതി മനസിലാക്കിയ യുവതിയും കുടുംബവും പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയെങ്കിലും കൊന്നുകളയുമെന്ന് യുവാവ് ഭീഷണിമുഴക്കി. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*