ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍ 2 ഇന്ന് വിക്ഷേപിക്കും..!!

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍ 2 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നും ഉച്ചയ്ക്ക് 2:43 നാണ് വിക്ഷേപണം നടത്തുക. സാങ്കേതിക പിഴവുകളെല്ലാം പരിഹരിച്ച ശേഷമാണ് വിക്ഷേപണം. വിക്ഷേപണം വൈകിയെങ്കിലും സെപ്തംബര്‍ 7 ന് തന്നെ ചന്ദ്രനിലെത്തും. പുതിയ സമയക്രമം അനുസരിച്ച് 23 ദിവസം ഭൂമിയെ വലംവെച്ച് 8 ദിവസമെടുത്താണ് ചന്ദ്രോപരിതലത്തില്‍ പ്രവേശിക്കുക.

1000 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിയാണ് ചന്ദ്രയാന്‍ 2. ഇന്ത്യ ആദ്യമായി സോഫ്റ്റ് ലാന്‍ഡിംഗ് രീതി പരീക്ഷിക്കുന്ന ദൗത്യമെന്ന പ്രത്യേകതയും ചന്ദ്രയാന്‍ 2 ന് ഉണ്ട്. മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാന്‍ 2 ല്‍ ഉള്ളത്. ഓര്‍ബിറ്റര്‍, വിക്രം എന്ന് പേരിട്ട ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന് പേരിട്ടിരിക്കുന്ന റോവര്‍ എന്നിവയാണ് ഇത്.

ഓര്‍ബിറ്ററിന്‍റെ സഹായത്തോടെയാണ് ബഹിരാകാശ വാഹനം ചന്ദ്രനിലെത്തുന്നത്. സോഫ്റ്റ് ലാന്‍ഡിംഗിന് ലാന്‍ഡര്‍ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവര്‍. 27 കിലോഗ്രാമാണ് ആറ് ചക്രങ്ങളുള്ള റോവറിന്‍റെ ഭാരം. ഐ എസ് ആര്‍ ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍ 2.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*