ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സുപ്രീം കോടതിയുടെ അനുമതി..!!

അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സുപ്രീം കോടതി അനുമതി നല്‍കി. മെഡിക്കല്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ജസ്റ്റിസ് എസ്.എന്‍ ശുക്ലയ്‌ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കിയത്.

സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്. അതിനാല്‍ സിറ്റിംഗ് ജഡ്ജിയായ എസ്.എന്‍.ശുക്ലക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. 2017ലാണ് എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് ശുക്ലയ്‌ക്കെതിരെ ആരോപണമുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*