ഫേസ്ആപ്പിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യം..!!

സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഫേസ്ആപ്പിനെതിരെ അമേരിക്കയില്‍ നിന്നും ശബ്ദങ്ങള്‍ ഉയരുന്നു. ആപ്പിനെതിരെ അന്വേഷണം വേണമെന്നാണ് അമേരിക്കന്‍ സെനറ്റ് മൈനോററ്റി ലീഡര്‍ ചാക്ക് ഷൂമര്‍ ആവശ്യപ്പെടുന്നത്. എഫ്ബിഐ ആപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം.

ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ചാക്ക് ഷൂമര്‍ ഒരു കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ആപ്പാണ് ഇതെന്ന് ചാക്ക് കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിദേശ ശക്തിയുടെ തടവില്‍ ആകുന്ന അവസ്ഥയാണ് ഫേസ്ആപ്പ് ഉണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം പ്രായം കൂട്ടി ഫേസ്ആപ്പില്‍ കളിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഇത് ഒരു കെണിയാണോ എന്ന സംശയമാണ് ചില ടെക് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പുള്ള ഫേസ്ആപ്പിന്‍റെ സേവന നിബന്ധനകൾ ഇതിലേക്കുള്ള സൂചനയായി പറയപ്പെടുന്നു.

ആപ്പ് വഴി എ‍ഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാൻ കഴിയാത്തതുമായ റോയൽറ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍  അവർക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാൻ അവർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*