ബംഗ്ലാദേശില്‍ എട്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു..!!

പാലം പണിക്ക് വേണ്ടി കുട്ടികളെ നരബലി നല്‍കിയെന്ന് അഭ്യൂഹത്തിന്‍റെ പേരില്‍ സംഘടിച്ച ജനക്കൂട്ടം എട്ടുപേരെ തല്ലിക്കൊന്നു. ബംഗ്ലാദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഗംഗയുടെ പോഷക നദിയായ പദ്മ നദിക്കു കുറുകെ 300 കോടി ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പാലത്തിനായി മനുഷ്യരുടെ തലകള്‍ വേണമായിരുന്നുവെന്നും അതിനായി കുട്ടികളെ തട്ടിക്കൊണ്ടുവന്ന് ബലി കൊടുത്തുവെന്നായിരുന്നു പ്രചാരണം.

നെട്രോകോനയില്‍ ഒരു യുവാവ് കുട്ടിയുടെ ഛേദിക്കപ്പെട്ട തലയുമായി പോകുന്നത് കണ്ടുവെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സംഘടിച്ചത്. വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ കൈമാറ്റ ആപ്പുകള്‍ വഴിയാണ് സന്ദേശം പ്രചരിച്ചത്. ജനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആരും തന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോയവരല്ലെന്നും പോലീസ് ചീഫ് ജാവേദ് പട്‌വാരി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*