ബാബരി മസ്ജിദ് കേസിൽ ആഗസ്ത് രണ്ട് മുതൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി..!!

ബാബരി മസ്ജിദ് കേസിൽ ഈ മാസം 31 മധ്യസ്ഥ ശ്രമം വിജയം കണ്ടില്ലെങ്കിൽ ആഗസ്ത് രണ്ട് മുതൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എഫ്.എം ഖലിഫുല്ല അധ്യക്ഷനായ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഗസ്ത് രണ്ടിന് വാദം കേൾക്കാൻ ദിവസം കുറിക്കുകയാണെന്നും മധ്യസ്ഥ ശ്രമങ്ങളുടെ തൽസ്ഥിതിയും പുരോഗതിയും വ്യക്തമാക്കി ജൂലൈ 31-ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മൂന്നംഗ മധ്യസ്ഥ സംഘത്തിന്‍റെ മധ്യസ്ഥ ശ്രമങ്ങൾ ഫലപ്രദമല്ലെന്നും കേസിൽ നേരത്തെ വാദംകേൾക്കണമെന്നുമാവശ്യപ്പെട്ട് അന്യായക്കാരൻ ഗോപാൽ സിംഗ് ഈ മാസം ഒമ്പതിന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ആഗസ്ത് 15-ന് സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും വാദം കേൾക്കൽ എന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാൽ, അന്യായക്കാരന്‍റെ ഹർജിയെ തുടർന്ന് മധ്യസ്ഥ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*