അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടന പരമ്പര; എട്ട് പേര്‍ കൊല്ലപ്പെട്ടു..!!

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടന പരമ്പര. ഇന്നലെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ക്യാംപസ് പരിസരത്ത് നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്നോ സംഭവത്തിന് പിന്നില്‍ ആരാണെന്നോ വ്യക്തമല്ല. 33 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്‍റെ പലഭാഗങ്ങളിലുമായി സ്ഫോടനം പതിവാണ്.

കാബൂള്‍ യൂണിവേഴ്സിറ്റിയുടെ തെക്ക് വശത്തുള്ള പ്രവേശന കവാടത്തിലായിരുന്നു സ്ഫോടനം. അപകടത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറയുന്നു. റിസേര്‍ച്ചിന്‍റെയും പ്രൊജക്ടിന്‍റെയും ഭാഗമായി ക്യാംപസില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. കാണ്ഡഹാറില്‍ പൊലീസ് ആസ്ഥാനത്ത് സ്ഫോടനം ഉണ്ടായി മണിക്കൂറുകള്‍ക്കകമാണ് യൂണിവേഴ്സിറ്റി ക്യാംപസിലും സ്ഫോടനം ഉണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*