18 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു..!!

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്‍.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. അമല്‍ ചന്ദ്രനാണ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്. ഏഴംഗ കമ്മിറ്റിയിൽ രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. 18 വർഷത്തിന് ശേഷമാണ് കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്.

ജനാധിപത്യ ധ്വംസനം നടക്കുന്ന എല്ലാ കോളജുകളിലും കെ.എസ്‍.യു കടന്നുകയറുമെന്ന് കെ.എസ്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്.എഫ്.ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.

ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. കൂടുതല്‍ കുട്ടികള്‍ കെ.എസ്.യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*