16 കാരിക്ക് നിരന്തര പീഡനം; പ്രതികള്‍ പിടിയില്‍..!!

മധ്യപ്രദേശില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി. ഇന്‍ഡോറിലാണ് സംഭവം. ആറ് പേരില്‍ 50 വയസ്സുള്ളയാള്‍ മുതല്‍ 16 വയസ്സുവരെ പ്രായമുള്ളവരുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറ്ററിംഗ് കോണ്ട്രാക്ടര്‍, ഇയാളുടെ നിയമവിദ്യാര്‍ത്ഥിയായ മകന്‍, മറ്റുനാലുപേര്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ആറ് പേരെയും അറസ്റ്റ് ചെയ്തു.

അമ്മയുടെ പെട്ടന്നുണ്ടായ മരണത്തെത്തുടര്‍ന്ന് 2018 മാര്‍ച്ചില്‍ പെണ്‍കുട്ടിക്ക് ഒമ്ബതാം ക്ലാസില്‍ വച്ച്‌ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അച്ഛന്‍ ജോലിക്കുപോയാല്‍ തന്‍റെ കുഞ്ഞുങ്ങളെ നോക്കാന്‍ വീട്ടില്‍ വരണമെന്നും പണം നല്‍കാമെന്നും കോണ്‍ട്രാക്ടര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചുകൊടുത്ത് പീഡിപ്പിച്ചു. പിന്നീടിത് പലതവണ ആവര്‍ത്തിച്ചു.

പിന്നീട് കോണ്‍ട്രാക്ടറുടെ മകന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും നിരന്തരമായി ലൈംഗീക പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനായി പെണ്‍കുട്ടി കോണ്‍ട്രാക്ടറുടെ ബന്ധുവിന്‍റെ കയ്യില്‍ നിന്നും കൈക്കലാക്കിയ ഫോണ്‍ ഉപയോഗിച്ച്‌ സ്‌കൂളിലെ തന്‍റെ സുഹൃത്തിനെ വിളിച്ച്‌ തന്നെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 16കാരനായ സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇയാളുടെ സോഹദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*