Monthly Archives: July 2019

പ്രിയങ്ക ഗാന്ധിയെ കാണാനെത്തിയ സോന്‍ഭാദ്രയിലെ കുടുംബങ്ങളെ പൊലീസ് തടഞ്ഞു..!!

പ്രിയങ്ക ഗാന്ധിയെ കാണാനെത്തിയ സോന്‍ഭാദ്രയിലെ കുടുംബങ്ങളെ പൊലീസ് തടഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ഗസ്റ്റ് ഹൗസിന്‍റെ ഗേറ്റിന് മുന്നിലാണ് ഇവരെ തടഞ്ഞത്. കരയുന്നവന്‍റെ കണ്ണീര്‍ തുടക്കുന്നത് കുറ്റമാകുകയാണെന്ന് സംഭവത്തിന് പിന്നാലെ പ്രിയങ്ക പറഞ്ഞു.അതേസമയം പ്രിയങ്കാ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, നടന്‍ രാജ് ബബ്ബര്‍ തുടങ്ങിയവര്‍ ഇന്ന് മിര്‍സാപൂരിലെത്തും. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ സോന്‍ഭാദ്രയിലേക്ക് പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തുടര്‍ന്ന് മിര്‍സാപ്പൂരില്‍ ...

Read More »

ഐ​എ​സ് ബന്ധം; ത​മി​ഴ്നാ​ട്ടി​ലെ 14 വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്..!!

ത​മി​ഴ്നാ​ട്ടി​ലെ 14 വീ​ടു​ക​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ കേന്ദ്രീകരിച്ചാണ് റെ​യ്ഡ് നടന്നത്. രാജ്യത്ത് ഐ​എ​സ് സെ​ല്‍ രൂ​പീ​ക​രി​ക്കാ​ന്‍ ഇത്തരക്കാര്‍ പണം സ്വീകരിച്ചിട്ടുണ്ടെന്ന് എ​ന്‍​ഐ​എ മുമ്പ് സൂചന ലഭിച്ചിരുന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് 14 പേ​രെ യു​എ​ഇ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. നി​ല​വി​ല്‍ ഇ​വ​രി​പ്പോ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. കഴിഞ്ഞ ദിവസവും കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടന്നിരുന്നു. ചെ​ന്നൈ, തി​രു​നെ​ല്‍​വേ​ലി, മ​ധു​ര, തേ​നി, രാ​മ​നാ​ഥ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ യു​എ​ഇ​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ച്ച 14 പേ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പരിശോധന.

Read More »

പട്ടാമ്പിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍..!!

പട്ടാമ്പി കൊപ്പത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍മാരായ എടപ്പാള്‍ സ്വദേശി ഷൈജു, ധര്‍മ്മപുരി സ്വദേശി പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. 98 ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. കുലുക്കല്ലൂര്‍ മണ്ണങ്കോട് വെച്ച്‌ വലിയ ലോറിയില്‍ നിന്നും മിനി പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടയില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.

Read More »

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടന പരമ്പര; എട്ട് പേര്‍ കൊല്ലപ്പെട്ടു..!!

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടന പരമ്പര. ഇന്നലെ കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ക്യാംപസ് പരിസരത്ത് നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്നോ സംഭവത്തിന് പിന്നില്‍ ആരാണെന്നോ വ്യക്തമല്ല. 33 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്‍റെ പലഭാഗങ്ങളിലുമായി സ്ഫോടനം പതിവാണ്. കാബൂള്‍ യൂണിവേഴ്സിറ്റിയുടെ തെക്ക് വശത്തുള്ള പ്രവേശന കവാടത്തിലായിരുന്നു സ്ഫോടനം. അപകടത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറയുന്നു. റിസേര്‍ച്ചിന്‍റെയും പ്രൊജക്ടിന്‍റെയും ഭാഗമായി ക്യാംപസില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. കാണ്ഡഹാറില്‍ ...

Read More »

പ്രളയം; ഉത്തരേന്ത്യയില്‍ മരണം 166 ആയി..!!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും പ്രളയക്കെടുതിയില്‍ മരണം 166 ആയി. ബിഹാറില്‍ 92 പേരും അസമില്‍ 49 പേരുമാണ് മരിച്ചത്. 1.15 കോടി ജനങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളും പ്രളയം രൂക്ഷമാണ്. മേഘാലയില്‍ 172 ഗ്രാമങ്ങളിലെ മൂന്നുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Read More »

വത്സൻ തില്ലങ്കേരിയുടെ വാഹനം അപകടത്തിൽപ്പെട്ടു..!!

ആര്‍ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിയുടെ വാഹനം തലശ്ശേരി ആറാം മൈലിൽ വെച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണിനും പരുക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് ട്രെയിൻ കേറാൻ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹൈവേ പെട്രോള്‍ സംഘമാണ് പരുക്ക് പറ്റിയ വരെ ആശുപത്രിയിൽ എത്തിച്ചത്.

Read More »

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് ‘റെഡ്’, ‘ഓറഞ്ച്’ അലര്‍ട്ടുകൾ..!!

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് ജൂലൈ 20ന് കാസർകോട് ജില്ലയിൽ ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ മുൻ കരുതലായാണ് നടപടി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ട് ആയിരിക്കും. ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും സർക്കാർ ...

Read More »

പ്രിയങ്ക ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി റോബര്‍ട്ട് വദ്ര..!!

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മിര്‍സാപൂരില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. പാവപ്പെട്ടവരെ സഹായിക്കുന്നത് കുറ്റമാണോ എന്നായിരുന്നു വദ്രയുടെ പ്രതികരണം. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ സോന്‍ഭാദ്രയിലേക്ക് പോകവേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തുടര്‍ന്ന് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ തടയുകയായിരുന്നു. താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പൊലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് മിര്‍സാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് ...

Read More »

കനത്ത മഴ; 19 മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു..!!

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 19 മുതല്‍ 23 വരെയാണ് സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 20ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 21ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും 23ന് കണ്ണൂരിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും 20ന് കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 21ന് കോഴിക്കോട്, വയനാട് എന്നീ ...

Read More »

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍..!!

ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കരുമ്പുകോണം സ്വദേശി ശരത് ലാല്‍ ആണ് മ്യൂസിയം പൊലീസിലെ സിറ്റി ഷാഡോ ടീമിന്‍റെ പിടിയിലായത്. നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭീഷണി സഹിക്കാതെ യുവതി പൊലീസില്‍ പരാതിനല്‍കി. ഇതോടെ ഒളിവില്‍പോയ പ്രതിയെ കാട്ടാക്കടയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചതി മനസിലാക്കിയ യുവതിയും കുടുംബവും പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയെങ്കിലും കൊന്നുകളയുമെന്ന് യുവാവ് ഭീഷണിമുഴക്കി. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പ്രതി ...

Read More »