യുവതിയുടെ പരാതിയിൽ നടൻ വിനായകൻ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം..!!

യുവതിയുടെ പരാതിയിൽ നടൻ വിനായകൻ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകൻ സമ്മതിച്ചു. പക്ഷേ യുവതിയോടല്ല താൻ സംസാരിച്ചത്. മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നും വിനായകൻ മൊഴി നൽകി.

നടൻ സംസാരിച്ചത് സ്വബോധത്തിൽ അല്ല എന്നും പോലീസ് നിഗമനം. ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വിനായകന് ജാമ്യം ലഭിച്ചിരുന്നു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*