യുവതിയോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്..!!

ഫോണിലൂട യുവതിയോട് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തിയെന്ന് ആരോപണത്തില്‍ നടന്‍ വിനായകനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് യുവതി പോലീസിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്.

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. കല്‍പ്പറ്റ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*