വി. മുരളീധരന്‍ രാജ്യസഭയിലെ ചീഫ് വിപ്പ്.

കേന്ദ്ര പാര്‍ലമെന്‍ററി-വിദേശകാര്യമന്ത്രി വി.മുരളീധരനെ രാജ്യസഭയിലെ കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഇന്ന് ദില്ലിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററിയോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ട്ടിയുടെ ലോക്സഭാ കക്ഷിനേതാവ്.

രാജ്നാഥ് സിംഗായിരിക്കും ലോക്സഭാ ഉപകക്ഷി നേതാവ്. കേന്ദ്രമന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവായിരിക്കും. പീയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപകക്ഷിനേതാവ്.  കേന്ദ്രമന്ത്രിയായ പ്രഹ്ളാദ് ജോഷി സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കും.

അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്ശഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാവും. ലോക്സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരയണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*