വാളയാറില്‍ ലോറിയില്‍ വാന്‍ ഇടിച്ച്‌ അഞ്ച് മരണം..!!

വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മാരുതി ഒമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോയമ്ബത്തൂര്‍ സ്വദേശികളാണ് മരിച്ചത്.

അപകടത്തില്‍ പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറുമാണ് ഉള്ളത്. ഇവര്‍ കോയമ്ബത്തൂരിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്. വാളയാറിനടുത്ത് 14-ാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*