ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു..!!

ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. നടക്കാവ് പോലീസാണ് കേസന്വേഷിക്കുന്നത്. ഷാലുവിനൊപ്പം ദൃശ്യത്തിലുള്ള ഇയാളെപ്പറ്റി ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തീരുമാനിച്ചത്.

ഏപ്രില്‍ ഒന്നിന് രാത്രിയാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ 170 ഓളം പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും കുറ്റവാളിയെ പിടികൂടാനായിട്ടില്ല.

ഈ ദൃശ്യത്തില്‍ ഷാലുവിനോട് കൂടെ ഉണ്ടായിരുന്നവരെയെല്ലാം ഇതിനോടകം തന്നെ വിശദമായി ചോദ്യം ചെയ്ത് കഴിഞ്ഞു.എന്നാല്‍ ഇയാളെക്കുറിച്ച്‌ വിവരമൊന്നും ലഭിക്കാത്തതിനാലാണ് ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തീരുമാനിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*