ശസ്ത്രക്രീയ പരാജയപ്പെട്ടു; സൗദി യുവാവ്‌ ആശുപത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു..!!

ശസ്ത്രക്രീയ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ ഗുരുതരാവസ്ഥയിലായ സൗദി യുവാവ്‌ ആശുപത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ജിസാന്‍ പ്രവിശ്യയിലെ ആശുപത്രിയില്‍ മൂലക്കുരു ഭേദപ്പെടുത്തുന്നതിനുള്ള ശാസ്ത്രക്രിയക്ക് വിധേയനായ ഹസന്‍ ദബാജി എന്ന യുവാവാണ് ആശുപത്രിക്കെതിരെ നടപടിയുമായി മോന്നോട്ട് നീങ്ങുന്നത്‌.

ആശുപത്രിയില്‍ നിന്ന് 10 ലക്ഷം റിയാല്‍ അതായത് 1.8 കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. ഇതില്‍ ഭയന്ന് ശസ്ത്രക്രിയ നടത്തിയ പ്രവാസി ഡോക്ടര്‍ രാജ്യം വിട്ടു. ശാസ്ത്രക്രിയയിലെ പിഴവുകള്‍ കാരണം ഇപ്പോള്‍ യുവാവിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*