സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ്..!!

മതവികാരം വ്രണപ്പെടുത്തും വിധത്തിൽ പ്രസംഗിച്ചെന്ന പരാതിയിൽ സംവിധായകൻ പാ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു . ഹിന്ദു മക്കൾ കക്ഷി നേതാവ് കാ ബാല നൽകിയ പരാതിയിലാണ് നടപടി.

കലാപമുണ്ടാക്കാനുള്ള ശ്രമം , രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക തുടങ്ങിയവയ്ക്കെതിരെയുള്ള സെക്ഷന്‍ 153, 153(A)1 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാ രഞ്ജിത്തിനെതിരേ കേസെടുത്തത്. രാജരാജ ചോളനെ അപമാനിക്കും വിധത്തിലായിരുന്നു പാ രഞ്ജിത്തിന്റെ പ്രസംഗം. ജൂൺ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.

കുംഭകോണത്തിനു സമീപം തിരുപ്പനന്തലിൽ ദളിത് സംഘടനയായ നീല പുഗൾ ഇയക്കം സംഘടനയുടെ നേതാവ് ഉമർ ഫറൂഖിന്റെ ചരമ വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*