ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു..!!

കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിരാല്‍ വി. ആചാര്യ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഒരു സാഹചര്യത്തിലും കാലാവധി പുതുക്കുന്നതില്‍ യാതൊരു താല്‍പര്യവുമില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തിനിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉന്നത ചുമതല വഹിക്കുന്ന രണ്ടാമത്തെയാളാണ് രാജിവെക്കുന്നത്.

2017 ജനുവരിയിലാണ് ആചാര്യ ആര്‍.ബി.ഐയിലെത്തിയത്. സാമ്പത്തിക ഉദാരവത്കരണത്തിനുശേഷമുള്ള ആര്‍.ബി.ഐയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറാണ് ആചാര്യ. അദ്ദേഹം ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സി.വി ഇക്‌ണോമിക്‌സ് സി.വി സ്റ്റാര്‍ പ്രഫസറായി തിരിച്ചുപോകുമെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*